Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.D. Vance

ഇറാന് യുഎസ് ധനസഹായം നല്കില്ല: ജെ.ഡി. വാൻസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച​​​യ്ക്കു മു​​​ന്പേ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പു​​​റ​​​ത്തു​​​വി​​​ട്ടേ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന് അ​​​മേ​​​രി​​​ക്ക ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കി​​​ല്ല. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ഒ​​​ന്ന​​​ര​​​ പേജ് കരാർ പൊ​​​തു​​​ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന രേ​​​ഖ മാ​​​ത്ര​​​മാ​​​ണെ​​​ന്നും വാ​​​ൻ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, ക​​​രാ​​​റി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ ചി​​​ല​​​ത് പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​തു പ്ര​​​കാ​​​രം ക​​​രാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന വെ​​​ള്ളി​​​യാ​​​ഴ്ച ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കും തു​​​റ​​​ക്കും.

ട്രം​​​പ്, വാ​​​ൻ​​​സ്, ഇ​​​റേ​​​നി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ മു​​​ഹ​​​മ്മ​​​ദ് ഗാ​​​ലി​​​ബാ​​​ഫ് എ​​​ന്നി​​​വ​​​ർ ഡി​​​ജി​​​റ്റ​​​ലാ​​​യി ക​​​റാ​​​രി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു​​​ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ ഈ​​​യാ​​​ഴ്ചത​​​ന്നെ തു​​​ട​​​ങ്ങി​​​യേ​​​ക്കും. ഇ​​​റാ​​​നി​​​ൽ വീ​​​ണ്ടും ആ​​​ണ​​​വ​​​പ​​​രി​​​ശോ​​​ധ​​​ക​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​​നം അ​​​നു​​​വ​​​ദി​​​ക്കും.

ധാ​​​ര​​​ണാ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​റാ​​​ൻ പാ​​​ലി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും മ​​​ര​​​വി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ൾ വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തിൽ തീരുമാനം ഉണ്ടാവുക.

Latest News

Corehub Up